സ്പീഡ്‌ കൂടിയാല്‍

സ്പീഡ്‌ കൂടിയാല്‍
സ്പീഡ്‌ കൂടിയാല്‍

Saturday, March 10, 2007

സ്പീഡ്‌ കൂടിയാല്‍ -2

ധാരാളം സ്ഥലങ്ങളില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമായാണ്‌ സ്പീഡ്‌ ഒരു പ്രധാന ഘടകം ആണെന്ന് എല്ലാവരും മന്‍സ്സിലാക്കിയത്‌.സ്പീഡ്‌ കൂടുന്തോറും നമുക്ക്‌ റിയാക്റ്റ്‌ ചെയ്യാന്‍ ഉള്ള സമയം കുറയുന്നു, വാഹനം നില്‍ക്കാന്‍ വേണ്ട സമയവും,ദൂരവും കൂടുന്നു, വാഹനത്തിന്റെ ഊര്‍ജം കൂടുന്നു. 50 കിലോമീറ്റര്‍ സ്പീഡില്‍ ചവിട്ടിയാല്‍ നില്‍ക്കാന്‍ ഏതാണ്ട്‌ 28 മീറ്റര്‍ വേണം. അതായത്‌ 28 മീറ്റര്‍ അകലത്തിലുള്ളയാള്‍ രക്ഷപ്പെടും. അതേ സമയം 60 കിലോമീറ്ററില്‍ ആണെങ്കില്‍ 38 മീറ്റര്‍ നില്‍ക്കാന്‍ വേണം. ഈ വാഹനത്തിന്റെ മുന്നിലും 28 മീറ്റര്‍ അകലെ ഒരാള്‍ എടുത്തു ചാടി എന്നിരിക്കട്ടെ- അയാളെ ഈ വാഹനം 41 കിലോമീറ്റര്‍ വേഗതയിലാണ്‌ ഇടിക്കാന്‍ പോകുന്നത്‌.വെറും പത്തു കിലോമീറ്ററിന്റെ വ്യത്യാസമേ ഉള്ളു പക്ഷെ ഒരാള്‍ ജീവിച്ചിരിക്കും ഒരാള്‍ മരിക്കും.

40 തിനു താഴെ ഉണ്ടാകുന്ന ഇടികളില്‍ 80 ശതമാനം പേരും രക്ഷപ്പ്പ്പെടുമെ പക്ഷെ 40 കിലോ മീറ്ററിനു മുകളില്‍ ഉണ്ടാകുന്ന ഇടികളില്‍ പെടുന്നവരില്‍ വെരും 20 ശതമാനം മാത്രമേ ജീവനോടെ രക്ഷപ്പെടാറുള്ളു എന്നത്‌ ഒരു ദുഖ സത്യമാണ്‌

നമ്മള്‍ മാത്രം expert ആയാല്‍ പോരല്ലോ എതിരെ വരുന്നവനും expert അല്ലെങ്കില്‍ എത്ര പുത്തന്‍ "പവറും, സുരക്ഷിതത്വവും" ഉള്ള വണ്ടിയായാലും അതിനകത്തിരുന്നു ചളുങ്ങുകയേ നിര്‍വാഹമുള്ളു.

ഒരു ദിവസം 10 പേരാണ്‌ കേരളത്തില്‍ മരിക്കുന്നത്‌ ഒരു വര്‍ഷം 3650 പേര്‍. അത്ര ചെറിയ സംഖ്യയല്ല. വലിയ വണ്ടി സ്പീഡിലേ ഓടിക്കൂ എന്നു പറഞ്ഞാല്‍ ചുറ്റിപ്പ്പ്പോകുകയേയുള്ളൂ.

ഒരിടത്തും എല്ലാവരും നിയമങ്ങള്‍ അനുസരിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല.(അല്ലെങ്കില്‍ വികസിത രാജ്യങ്ങളില്‍ അപകടമരണങ്ങള്‍ ഉണ്ടാവുകയില്ലല്ലോ) പക്ഷേ അനുസരിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്‌ എന്നതാണ്‌ വ്യത്യാസം.യാതൊരു വിധത്തിലുള്ള പരിശീലനവും കൂടാതെ നിരത്തില്‍ ഇറക്കവുന്ന വണ്ടിയാണ്‌ ബൈക്ക്‌ നമ്മുടെ നാട്ടില്‍. എന്നാല്‍ വികസിത രാജ്യങ്ങളില്‍ നോക്കൂ. കാറിനെക്കാള്‍ ബുദ്ധിമുട്ടാണ്‌ 2 വീലര്‍ ലൈസെന്‍സ്‌ കിട്ടാന്‍. വെറും സൈക്കിള്‍ ബാലന്‍സും വെച്ച്‌ പവര്‍ ഉള്ള ബൈക്കുമായി ഇറങ്ങുന്ന മീശ മുളക്കാത്ത കുബേര കുമാരനെ ആര്‍ക്കു പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും? വന്റെ കണ്ണില്‍ മറ്റുള്ളവരെല്ലാം തൃണം മാത്രം. മീശ വരാത്തതിന്റെ complex തീര്‍ക്കാനും, ആണാണെന്നു കാണിക്കാനും അവന്‍ ബൈക്കില്‍ സര്‍ക്കസ്‌ കാണിക്കുന്നു. അവന്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ അവന്റെ മനസ്സിലും ഇതു തന്നെയാണ്‌ ചിന്ത - " പൈസ കൊടുത്ത്‌ ഈ ബൈക്ക്‌ വാങ്ങിയിട്ട്‌ 40ല്‍ പോകാനോ ?" എങ്കില്‍ പിന്നെ സൈക്കിള്‍ വാങ്ങിച്ചാല്‍ പോരായിരുന്നോ ?" ഈ കുബേര കുമാരന്‍ നമ്മുടെ വീട്ടുകാരെ ഇടിച്ചു വീഴ്ത്തിയിട്ട്‌ " നിങ്ങള്‍ക്ക്‌ മാറി നടന്നുകൂടായിരുന്നോ, ഞാന്‍ സ്പീഡില്‍ പോകാനായിട്ടാണ്‌ ഈ ബൈക്ക്‌ തന്നെ വാങ്ങിച്ചത്‌" എന്നു പറഞ്ഞാല്‍ പ്രതികരണം എന്തായിരിക്കും എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌ ;-)

9 comments:

rajesh said...

വെറും പത്തു കിലോമീറ്ററിന്റെ വ്യത്യാസമേ ഉള്ളു പക്ഷെ ഒരാള്‍ ജീവിച്ചിരിക്കും ഒരാള്‍ മരിക്കും.

rajesh said...

നമ്മള്‍ മാത്രം expert ആയാല്‍ പോരല്ലോ എതിരെ വരുന്നവനും expert അല്ലെങ്കില്‍ എത്ര പുത്തന്‍ "പവറും, സുരക്ഷിതത്വവും" ഉള്ള വണ്ടിയായാലും അതിനകത്തിരുന്നു ചളുങ്ങുകയേ നിര്‍വാഹമുള്ളു.

Moorthy said...

പ്രിയ രാജേഷ്,
പോലീസുകാരനും ബൈക്ക് യാത്രക്കാരനും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ ഒരു ലിങ്ക് ഞാന്‍ താങ്കളുടെ ഒരു പോസ്റ്റില്‍ ഇട്ടിരുന്നു..ഏതില്‍ എന്ന് ഓര്‍മ്മയില്ല..നോക്കുമല്ലോ..

qw_er_ty

ചക്കര said...

സ്വകാര്യ ബസ്സുകളോടിക്കുന്ന ഭ്രാന്തന്മാരും, ഇരുചക്ര വാഹനങ്ങളോടിക്കുന്നവരും, മദ്യപിച്ച് വണ്ടിയോടിക്കുന്നവരും, ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന പോലീസും ഒന്നു മനസ്സു വച്ചാല്‍ ഒരു പരിധി വരെ റോഡിലെ അപകട മരണങ്ങള്‍ കുറയ്ക്കാം.

rajesh said...

മൂര്‍ത്തി,

എല്ലാ പോസ്റ്റും രണ്ടു മൂന്നു തവണ നോക്കി. ഒരിടത്തും കാണുന്നില്ലല്ലോ. ഒന്നു കൂടി ഇടാമോ

qw_er_ty

ബിന്ദു.bindu said...

കല്‍പറ്റ നാരായണന്‍റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു കവിതയില്‍ നിന്ന്:

'നിങ്ങളെ ഇടിക്കാനുള്ള ലോറി പുറപ്പെട്ടു കഴിഞ്ഞു. കടിക്കാനുള്ള പാമ്പ് ഇഴഞ്ഞു തുടങ്ങി.'

നോഅക്കി നടന്നാ ആര്‍ക്കും നന്ന്..

പൊയ്തുംകടവന്‍ said...

ചുരുക്കിപ്പറഞ്ഞാല്‍ നമ്മില്‍ ചിലര്‍ക്കുള്ള വിവരക്കെടും, കള്‍ച്ചറില്ലയ്മയുടെയും ഔട്ട്പുട്ട് റോഡില്‍ പ്രത്യക്ഷപ്പെടുന്നതാണിങ്ങനത്തെ സംഭവങ്ങള്‍.
റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പണ്ടെന്റെ ഒരു ചങ്ങ്നാതി അവന്റെ മകന്റെ പാസ്പൊര്‍റ്റ് ആവശ്യത്തിനു പല തവണ കയറി, കൌണ്ടരിലുള്ളവന്‍,പോയവന്‍ കമ്പ്യൂട്ടറ് കടയിലാണ് ജോലിയെന്നറിഞ്ഞപ്പോല്‍ മുതല്‍ കൈക്കൂലിയായി അവശ്യപ്പെടുന്നത്, ബ്ലൂ ഫിലിം സീഡിയാത്രെ.(അന്ന് സീഡിയുടെ തുടക്കകാലം,ബ്ലുന്ന്വച്ചാ സൌദീല്‍ വിലയല്പം കൂടിയതും, ഒരേ സമയം സുലഭവും എന്നാല്‍ അസുലഭവും..!!പിടിക്കപ്പെട്ടാല്‍ ഫ്രീയായി നാ‍ട്ടിലെത്തപ്പെടാം ചന്തിക്ക് നല്ല പെട്കളോടൊപ്പം)

ബയാന്‍ said...

പൊയ്തുംകടവന്‍ പാസ്പോര്‍ട്‌ ഓഫീസില്‍ കയറി ഇറങ്ങിയ സ്പീഡിനെകുറിച്ചാണോ സംസാരിക്കുന്നതു.. അതോ..? ):

OoTO: മിനിമം 60 km സ്പീഡിലെങ്കിലും ഓടിച്ചില്ലെങ്കില്‍ fine വരാന്‍ പോവുകയാ ഇവിടെ

rajesh said...

ബയാന്‍,

ഇതൊരു ഇന്റര്‍നാഷണല്‍ ഹൈവേ അല്ലേ? ഇതില്‍ വശത്തു നിന്നു സ്പീഡില്‍ ഓടിച്ചു കയറുന്ന ബൈക്കുകളോ, മീന്‍ വണ്ടി കളോ ഉണ്ടോ? വീട്ടുമുറ്റത്തു നടക്കുന്ന ലാഘവത്തോടെ ക്രോസ്‌ ചെയ്യുന്ന വീട്ടമ്മമാരോ കൊച്ചു കുട്ടികളോ ഉണ്ടോ? തേരാ പാരാ ഇടത്തു വശത്തുകൂടെയും വലത്തു വശത്തുകൂടെയും ഓവര്‍ടേക്ക്‌ ചെയ്യുന്ന "ചെത്തുതൊഴിലാളികള്‍" ഉണ്ടോ.?

ഇല്ലല്ലോ ? എല്ലാവരും ഒരുപോലെ പോകുന്ന അതിനു സൗകര്യമുള്ള റോഡിലാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.
The minimum speed limit will apply on highways where the existing speed limit is 100km per hour or more.
The rule applies when there is no congestion and there is enough room to drive a car at 60km per hour and above.